സെര്‍ച്ച്‌ ചെയ്യാം

2011, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ഈദ്‌ സംഗമം

വെള്ളച്ചാല്‍ യൂനിറ്റ് ഈദ്‌ സംഗമത്തില്‍
നടന്ന പായസ വിതരണം
വെള്ളച്ചാല്‍ യൂനിറ്റ് ഈദ്‌ സംഗമത്തില്‍
നടന്ന സമൂഹ സിയാറത്ത്

വെള്ളച്ചാല്‍: യൂനിറ്റ് എസ് എസ് എഫ് ന്‍റെ നേതൃത്വത്തില്‍ ഈദ്‌ സംഗമം നടത്തി. വെള്ളച്ചാല്‍ ജാറതിങ്ങള്‍ സമൂഹ സിയാറത്തും പായസ വിതരണവും നടന്നു. സിയാറത്തിനു സയ്യിദ് ഹബീബ് കോയ തങ്ങള്‍ നേതൃത്വം നല്‍കി.

2011, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

സെക്ടര്‍ തഹ് രീക് സമാപിച്ചു


സെക്ടര്‍ തഹ് രീകിനു സമാപനം കുറിച്ചുകൊണ്ട് നടന്ന ഇഫ്താര്‍ സംഗമത്തില്‍ നിന്ന്

വെള്ളച്ചാല്‍: യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ വെള്ളച്ചാല്‍ സുന്നീ മദ്രസയില്‍ നടന്ന സെക്ടര്‍ ക്യാമ്പില്‍ വെച്ച് സെക്ടര്‍ തഹ്രീക് നടന്നു. സെക്ടര്‍ പ്രസിഡന്റ്‌ അബൂബക്കര്‍ സകാഫി പ്രാര്‍ത്ഥന നിര്‍വഹിച്ചു അധ്യക്ഷത വഹിച്ച പരിപാടിക്ക് സെക്രടെറി ഇസ്മായില്‍ വെള്ളച്ചാല്‍ സ്വാഗതവും ഇബ്രാഹിം സുഹ്രി നന്ദിയും പറഞ്ഞു. 'സംഘാടനം' എന്ന വിഷയത്തില്‍ സൂപിക്കുട്ടി സഖാഫി കൊടിഞ്ഞിയും തഹ് രീക് ശരീഫ് സഖാഫിയും ക്ലാസുകള്‍ നടത്തി. ഇസ്മായില്‍ കുരുവട്ടിശേരി വിഷയാവതരണം നടത്തി.

2011, ജൂലൈ 27, ബുധനാഴ്‌ച

"റമളാന്‍: അത്മവിചാരത്തിന്റെ മാസം"

ആഗോള തലത്തില്‍ വിശ്വാസികളുടെ മനതലങ്ങളില്‍ അനന്ത വിശാലമായ അനുഗ്രഹാശിസ്സുകളുടെ അനിര്‍വചനീയമായ അനുഭൂതികള്‍ അയവിറക്കി , നന്മകളുടെ വസന്തവും പുണ്യങ്ങളുടെ പൂക്കാലവുമായ വിശുദ്ധ റമളാന്‍ നമ്മിലേക്ക് സമാഗതമാവുന്നു ...
വിശുദ്ധ രാമലാനിന്റെ ദിനരാത്രങ്ങളെ ധന്യമാക്കാന്‍ തയ്യാറെടുക്കുന്ന സഹോദരീ സഹോദരന്മാര്‍ക്കായി എസ് എസ് എഫ് വെള്ളച്ചാല്‍ യൂനിറ്റ് സംഘടിപ്പിക്കുന്ന റമളാന്‍ മത പഠന ക്ലാസ്സ്‌ 29/7/2011 വെള്ളിയാഴ്ച മുതല്‍ വെള്ളച്ചാല്‍ സുന്നീ മദ്രസയില്‍ ആരംഭിക്കുന്നു.


തീയതി അവതരണം
വിഷയം
29/7/2011, വെള്ളി ശംസുദ്ധീന്‍ മുസ്ലിയാര്‍ വയനാട് റമളാന്‍ മുന്നൊരുക്കം
7/8/2011, ഞായര്‍ പ്രതിമാസ സ്വലാത്ത്
14/8/2011, ഞായര്‍ ഹുസൈന്‍ സഖാഫി കരിങ്കപ്പാറ ബദര്‍ നല്‍കുന്ന പാഠം
21/8/2011, ഞായര്‍ ഹനീഫ ലത്വീഫി ഗൂടല്ലൂര്‍ പശ്ചാത്തപിച്ചു മടങ്ങാം
28/8/2011, ഞായര്‍ ശംസുദ്ധീന്‍ മുസ്ലിയാര്‍ വയനാട് സകാത്ത്: ഒരു പഠനം


********റമളാന്‍ മുബാറക്**********

2011, ജൂലൈ 26, ചൊവ്വാഴ്ച

ജാലകം

വെള്ളച്ചാല്‍: സുന്നീ ബാലസംഘം വെള്ളച്ചാല്‍ യൂനിറ്റ് ജാലകം വെള്ളച്ചാല്‍ സുന്നീ മദ്രസയില്‍ നടന്നു. യൂനിറ്റ് കള്‍ചറല്‍ സമിതി കണ്‍വീനര്‍ മുനീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ യൂനിറ്റ്, മദ്രസ വിബ്ജ്യോര്‍ അംഗങ്ങള്‍ പങ്കെടുത്തു. സെക്ടര്‍ കള്‍ചറല്‍ സമിതി കണ്‍വീനര്‍ ഇസ്മായില്‍ വെള്ളച്ചാല്‍ ക്ലാസ്സ്‌ നയിച്ചു. മദ്രസ അധ്യാപകരായ സൈനുല്‍ ആബിദ് തങ്ങള്‍ കോട്ടക്കല്‍, ഷാഫി ഉസ്താദ്‌, സകരിയ്യ ഉസ്താദ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു.

Malayalam Font

Problem Reading? Download Malayalam font here